ലോറിയും ബൈക്കും കൂട്ടിയിടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു
1010 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവടകരയിൽ ബൈക്ക് അപകടത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് ഉദ്യോഗസ്ഥൻ മരിച്ചത്. ചെമ്മരത്തൂർ അടുങ്ങേന സൂരജാണ് (36) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. മടപ്പള്ളിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്. സൂരജ് സഞ്ചരിച്ച ബുള്ളറ്റിലേക്ക് കർണാടക രജിസ്ട്രേഷൻ ലോറിയിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിജയരാഘവന്റെയും സതിയുടെയും മകനാണ്. ഭാര്യ: ശിൽപ. ഛത്തീസ്ഗഡിൽ സിഐഎസ്എഫിൽ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടിൽ വന്നതായിരുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി