ട്രെയിനിനുള്ളിലെ ആക്രമണം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
1051 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടിവ് ട്രെയിനിൽ ആണ് കഴിഞ്ഞ ദിവസം രാത്രി അക്രമി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ ഇട്ടത്. അതേസമയം ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചയാളാണ് അക്രമിയെന്ന് ദൃക്സാക്ഷികൾ പോലീസിനോട് വ്യക്തമാക്കി. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. അതേസമയം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓടുന്ന ട്രെയിനിൽ വെച്ചാണ് അപ്രതീക്ഷിതമായി പ്രതി യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ചത്. ഇതിന് ശേഷം യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഈ സമയം പ്രതി രക്ഷപെട്ടതായാണ് സൂചന. അതിനിടെ ഏലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ ഒരു ബാഗ് കണ്ടെത്തിയിട്ടുണ്ട്. ബാഗിൽ നിന്ന് അരക്കുപ്പിയോളെ പെട്രോളും മൊബൈൽ ഫോണുകളും ചില ലഘുലേഖകളും കണ്ടെത്തിയതായാണ് വിവരം. ഇത് അക്രമിയുടേതാണെന്ന സംശയത്തിലാണ് പോലീസ് ഇപ്പോൾ. ആസൂത്രിതമായ ആക്രമണമാണ് ട്രെയിനിൽ നടന്നതെന്നാണ് പോലീസ് നിഗമനം.