പെരുമുണ്ടച്ചേരിയിൽ സ്റ്റീൽ ബോംബുകൾ
1008 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂറോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കോഴിക്കോട് പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരിയിൽ രാവിലെ രണ്ട് ബോംബുകളും , വൈകുന്നേരം മറ്റൊരു ബോംബുമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പിന്നാലെ നാദാപുരം പോലീസിൽ വിവരം അറിയിച്ചു. നരിക്കാട്ടേരി കാരയിൽ കനാൽ -പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിൽ സ്ഥാപിച്ച തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുടെ ശിലാ ഫലകത്തിന് പിന്നിലാണ് ബോംബുമാണ് കണ്ടെത്തിയത്. ബോംബുകൾ നിർമ്മിച്ചിരുന്നത് ചെറുതും, വലുതുമായ സ്റ്റീൽ കണ്ടെയ്നറുകളിലാണ്. പോലീസും , ബോംബ് സ്ക്വാഡും എത്തി ബോംബുകൾ നിർവീര്യമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.