ചോമ്പാലിൽ വീണ്ടും മോഷണം
1011 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. ഇത്തവണ അടച്ചിട്ട വീട് കുത്തി തുറന്നാണ് മോഷണം നടത്തിയത്. വീട്ടിൽ നിന്ന് സ്വർണ്ണാഭരണവും പണവും കവർന്നു. തമിഴ്നാട് പോലീസിൽ ഇൻസ്പെകടറായി വിരമിച്ച മുക്കാളിയിലെ ശ്രീ ഹരിയിൽ ഹരീന്ദ്രന്റെ വീട്ടിലാണ് പുലർച്ചെ മോഷണം നടന്നത്. അലമാരയിൽ സുക്ഷിച്ച അഞ്ച് പവൻ സ്വർണവും നാൽപതിനായിരം രൂപയും മോഷണം പോയി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഹരീന്ദ്രനും കുടുംബവും വീട് പൂട്ടി ബാംഗ്ലൂരിലെ മകളുടെ വീട്ടിലേക്ക് പോയത്. അടച്ചിട്ട വീടിന്റെ പുറകുവശത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീട്ടിനകത്ത് അലമാരയിൽ സൂക്ഷിച്ച നാൽപ്പത്തി അയ്യായിരം രൂപയും അഞ്ച് പവനുമാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമറ്റ് ധരിച്ച രണ്ടുപേരാണ് മോഷണം നടത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം വീടിനുള്ളിലെ സാധനങ്ങൾ എല്ലാം തന്നെ വാരിവലിച്ചിട്ട നിലയിൽ ആയിരുന്നു. മോഷ്ടാവിന്റ തെന്ന് കരുതുന്ന ഹെൽമെറ്റ് ഉപേക്ഷിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെ വീടിന്റെ ഗ്രിൽ സ് തുറന്നു കണ്ട അയൽക്കാരായ ബന്ധുക്കളാണ് പോലീസിൽ വിവരമറിയിച്ചത്. ചോമ്പാല സിഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ പരിശോധന നടത്തി.