അവധി ആഘോഷിക്കാനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിനു സമീപം മുങ്ങിമരിച്ചു
നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടത്തിനു സമീപം യുവാവ് മുങ്ങിമരിച്ചു. തലയാട് കാവുംപുറത്ത് അജൽ ആണ് മരിച്ചത്. ശിവപുരം ഹയർ സെക്കന്ററി സ്കൂള്‍ പ്ലസ് ടു വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയോടെ ബാലുശേരി കിനാലൂരിൽ നിന്ന് അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു അജൽ ഉൾപ്പെട്ട യുവാക്കളുടെ സംഘം. പാറക്കെട്ടിന് മുകളിൽ നിന്ന് ആറാൾക്കൊപ്പം താഴ്ച്ചയുള്ള കയത്തിലേക്ക് ചാടിയപ്പോൾ ആയിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന യുവാക്കൾക്ക് നീന്തൽ അത്ര വശമില്ലാത്തതിനാൽ അജലിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ഫലമുണ്ടാവാത്തതിനെ തുടർന്ന് മുക്കം ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി അജലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.kozhikodeTimesXP MalayalamUpdated: 1 Apr 2023, 9:45 pm