കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
1010 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാണിമേലിൽ ആണ് സംഭവം. ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47 ) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ആണ് ഭൂമിവാതുക്കൽ എംഎൽപി സ്കൂൾ ഗ്രൗണ്ടിലെ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. താമസിക്കുന്ന വീട്ടിൽ നിന്ന് പുലർച്ചെയോടെ ഇറങ്ങിയതാണെന്ന് പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. 2018 ൽ ഭൂമിവാതുക്കൽ സ്വദേശി താഴെകണ്ടി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റഷീദ്. കഞ്ചാവ്, അടി പിടി, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ അക്രമിച്ചത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട സിറാജ്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ റഷീദ് ഭൂമിവാതുക്കൽ ടൗണിൽ തട്ടുകട നടത്തുകയായിരുന്നു. വളയം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വടകര ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു.