മിനി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
അച്ഛനും മകനും സഞ്ചരിച്ച ബൈക്കിൽ മിനി ബസിടിച്ച് അപകടം. അച്ഛൻ മരിച്ചു. പൂനൂർ സ്വദേശി കക്കാട്ടുമ്മൽ മുഹമ്മദലിയാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന മകൻ മുഹമ്മദ് സിനാന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ആയിരുന്നു അപകടം. പൂനൂർ ടൗണിലെ മിനിലോറി ഡ്രൈവറാണ് മുഹമ്മദലി. ടൗണിൽ നിന്ന് മകനോടൊപ്പം ബൈക്കിൽ വീട്ടിലേക്കു പോകുന്നതിനിടെ പെരിങ്ങളം വയലിലെ പെട്രോൾ പമ്പിനടുത്ത് വച്ച് ടൂറിസ്റ്റ് മിനി ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദലിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സിനാൻ ചികിത്സയിൽ തുടരുകയാണ്. കക്കാട്ടുമ്മൽ അഹമ്മദ് കോയയുടെയും കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ് മരിച്ച മുഹമ്മദലി.kozhikodeTimesXP MalayalamUpdated: 13 May 2023, 10:35 pm