കൊട്ടാരക്കരയിൽ യുവ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയിരിക്കുകയാണ്. എന്നാൽ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട അച്ഛനും അമ്മയും അതിലും വലിയ വേദനയായി മലയാളിയുടെ മനസ്സിൽ നിറയുന്നു. ബിസിനസുകാരനാണ് വന്ദനയുടെ അച്ഛൻ മോഹൻ ദാസ്, 'അമ്മ വസന്തകുമാരി. മകളെ പഠിപ്പിച്ച് ഡോക്ടർ ആക്കി ഈ നാടിന് സേവനം നൽകണമെന്ന ആഗ്രഹമായിരുന്നു ഇരുവർക്കും. ആ സ്വപ്നം പൂവണിഞ്ഞെങ്കിലും അധികം ആയുസ്സുണ്ടായില്ല. വീടിനു മുന്നിലെ ഡോ.വന്ദനദാസ് എം ബി ബി എസ് എന്ന നെയിം ബോർഡ് മാത്രം ബാക്കി.
kottayamTimesXP MalayalamUpdated: 10 May 2023, 9:45 pm