കെ കെ ഷൈലജയ്ക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞ് ഡോ. വന്ദനയുടെ പിതാവ്
തന്റെ മകൾ കൊല്ലപ്പെട്ടതിൽ ഭരിക്കുന്ന പാർട്ടിക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് കെ കെ ഷൈലജയോട് ഡോ. വന്ദനയുടെ പിതാവ് മോഹൻദാസ്. മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞും പരിഭവം നിരത്തിയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ പിതാവ് മോഹൻദാസ്. ഭരണത്തിലുള്ള ചിലർ ആവിശ്യമില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞുവെന്നും അത് ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും ഏകമകൾ നഷ്ടപ്പെട്ട പിതാവ് തേങ്ങൽ അടക്കി കെ കെ ഷൈലജയോട് പറഞ്ഞു.kottayamTimesXP MalayalamUpdated: 13 May 2023, 12:16 pm