Oommen Chandy: ചെറുകുടൽ പരാമർശം; വിശദീകരണവുമായി ചാണ്ടി ഉമ്മൻ
ചെറുകുടലുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി ചാണ്ടി ഉമ്മൻ. രണ്ടുമാസം മുൻപ് നടത്തിയ പ്രസംഗമാണിതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. മുഖ്യമന്ത്രി ഉണ്ടായിരുന്ന വേദിയിലായിരുന്നു അന്ന് പ്രസംഗിച്ചത്. അപ്പ മരിച്ച സാഹചര്യത്തിൽ സ്ട്രസ് ഉണ്ടായിരുന്നു ആ സാഹചര്യത്തിലാണ് നാക്കു പിഴവ് പറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററെന്ന് പറഞ്ഞ ചാണ്ടി ഉമ്മന് സോഷ്യൽമീഡിയയിൽ വ്യാപക ട്രോളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ഇതിന് വിശദീകരണവുമായി ചാണ്ടി ഉമ്മൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. രണ്ടുമാസം മുൻപ് നടത്തിയ പ്രസംഗമാണിതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. മുഖ്യമന്ത്രി ഉണ്ടായിരുന്ന വേദിയിലായിരുന്നു അന്ന് പ്രസംഗിച്ചത്. അപ്പ മരിച്ച സാഹചര്യത്തിൽ സ്ട്രസ് ഉണ്ടായിരുന്നു ആ സാഹചര്യത്തിലാണ് നാക്കു പിഴവ് പറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങിനെയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാണുവെന്നും കഴിഞ്ഞ 20 വർഷക്കാലം പിതാവിനെ വേട്ടയാടിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വ്യക്തിജീവിതങ്ങളെക്കൊണ്ട് കളിക്കുന്ന ഈ രീതി അവസാനിപ്പിക്കേണ്ടത് കേരള സമൂഹത്തിന്റെ ആവശ്യമാണ്. മാണി സാറിനെ എന്തൊക്കെ പറഞ്ഞ് ആക്ഷേപിച്ചുവെന്നത് നമുക്ക് മറക്കാൻ കഴിയില്ല. അത് മറന്നുകൊണ്ട് കോട്ടയത്തെ രാഷ്ട്രീയത്തിന് എങ്ങനെ മുന്നോട്ടു പോകാൻ കഴിയുമെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. നമ്മുടെയെല്ലാം ചെറുകുടലിന് ഒന്നര കിലോമീറ്ററാണ് നീളമെന്നും എന്നാൽ തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന് 300 മീറ്റർ മാത്രമായിരുന്നു നീളം എന്നുമാണ് ചാണ്ടി ഉമ്മൻ പ്രസംഗിച്ചിരുന്നത്.
Curated by Achu Sp|TimesXP Malayalam|18 Sept 2023