വാഹനാപകടത്തിൽ മരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയെ അവസാനമായി ഒരു നോക്കുകാണാൻ എത്തിച്ചേർന്നത് പതിനായിരങ്ങൾ ആണ് വിട ചൊല്ലിയത്. നേരത്തെ വീട്ടിലും സ്കൂളിലും പൊതുദർശനത്തിന് എത്തിച്ചപ്പോൾ നാട്ടുകാർ ഒന്നിച്ചെത്തി കണ്ണീരോടെ വിട നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പള്ളി ഓഡിറ്റോറിയത്തിൽ എത്തിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. തുടർന്നു എം.ജി യുപി സ്കൂളിൽ മൃതദേഹം എത്തിച്ചു. തുടർന്ന്, എംജി യുപി സ്കൂളിൽ നിന്ന് വിലാപയാത്രയായാണ് ക്ലാനാനായ പള്ളി ഓഡിറ്റോറിയത്തിലേയ്ക്കു മൃതദേഹം എത്തിച്ചിരിക്കുന്നത്. പള്ളി ഓഡിറ്റോറിയത്തിനു മുന്നിലെത്തിച്ച സഭാ ബിഷപ്പും അധികൃതരും ചേർന്നു ഏറ്റുവാങ്ങി. തുടർന്ന് പൊതുദർശനത്തിന് വച്ചു.
kottayamTimesXP MalayalamUpdated: 6 Jun 2023, 7:47 pm