തമ്മിലടിച്ച് എസ്എഫ്ഐ - കെഎസ്യു പ്രവർത്തകർ
കോട്ടയം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കോട്ടയം നഗരത്തിൽ തമ്മിലടിച്ച് എസ്എഫ്ഐ - കെഎസ്യു പ്രവർത്തകർ. കോട്ടയം ജില്ലാ ആശുപത്രിക്ക് മുന്നിലാണ് വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തകർ തമ്മിലടിച്ചത്. സിഎംഎസ് കോളേജിൽ നടന്ന എസ്എഫ്ഐ പരിപാടിക്കിടെ ഉണ്ടായ വാക്കേറ്റത്തെയും സംഘർഷത്തെയും തുടർന്ന് പരിക്കേറ്റ എസ് എഫ് ഐ പ്രവർത്തകർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതിനുപിന്നാലെ കെഎസ്യു പ്രവർത്തകർ കൂടി ഇവിടേയ്ക്ക് എത്തിയതാണ് വീണ്ടും സംഘർഷത്തിന് കാരണമായത്. ആശുപത്രിക്ക് മുന്നിൽ തമ്മിലടിച്ച പ്രവർത്തകരെ പോലീസെത്തിയാണ് നിയന്ത്രിച്ചത്. എസ്എഫ്ഐ സിഎംഎസ് കോളേജിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ കെഎസ്യു പ്രവർത്തകർ എത്തി അവരുടെ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിന് കാരണമായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പ്രകോപനപരമായി എത്തിയ കെഎസ്യു പ്രവർത്തകർ സംഘർഷം അഴിച്ചുവിടുകയായിരുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു.