നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ |Amaljyoti College|
1053 views
കോട്ടയം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥികൾ. ഇതോടെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ അമൽജ്യോതി കോളേജ് അടച്ചിടാൻ തീരുമാനം. അതേസമയം തീരുമാനത്തെ തുടർന്ന് ഹോസ്റ്റലുകൾ ഒഴിയണമെന്ന പ്രിൻസിപ്പാൾ നിർദേശം വിദ്യാർത്ഥികൾ തള്ളി. ഹോസ്റ്റൽ ഒഴിയില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. ഹോസ്റ്റലുകളിലും വിദ്യാർഥി സമരം തുടരുകയാണ്. ആത്മഹത്യ ചെയ്ത രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യർഥിനി തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിൻ്റെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ അറിയിച്ചു. ഇതോടെയാണ് കോളേജ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വിദ്യാർഥികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ച ഫലം കണ്ടില്ല. വിദ്യാർഥികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്മെന്റ് ആവശ്യം വിദ്യാർഥികൾ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാർഥി പ്രതിനിധികളെ ചർച്ചക്ക് വിളിച്ചിരുന്നു.