വയോധികന് പുനർജന്മം നൽകി പോലീസ്
1009 views
കോട്ടയം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബസിനുള്ളിൽ കുഴഞ്ഞുവീണ വയോധകന് പുതുജീവൻ നൽകി കോട്ടയം ജില്ലാ പോലീസിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥർ. സെന്റ് ജോൺസ് എന്ന സ്വകാര്യ ബസിലാണ് വാഴൂർ സ്വദേശിയായ വയോധികൻ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സീറ്റിലേക്ക് കുഴഞ്ഞുവീഴുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഇതേ ബസിൽ പൊൻകുന്നത്തുനിന്നു പ്രതികളുമായി കോട്ടയത്തേക്ക് വരികയായിരുന്ന ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ പോലീസ് ഉദ്യോഗസ്ഥരായ ഷമീർ സമദ്, അൻസു പി എസ്, മഹേഷ്, പ്രദീപ് റ്റി ആർ എന്നിവരും കൂടാതെ ബസിനുള്ളിൽ മുണ്ടക്കയത്തുനിന്നു കയറിയ കോട്ടയം സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനായ ജോബിൻസ് ജെയിംസും ചേർന്ന് വയോധികന് ഫസ്റ്റ് എയ്ഡായ സിപിആർ നൽകുകയും അൽപ്പസമയത്തിനുള്ളിൽ വയോധികന് ആശ്വാസം അനുഭവപ്പെടുകയുമായിരുന്നു.