Puthupallybyelection: പുതുപ്പള്ളിയിൽ യുഡിഎഫ് പ്രതീക്ഷിച്ച വിജയം കൈവരിച്ചെന്ന്: പാണക്കാട് ശിഹാബ് തങ്ങൾ
1034 views
കോട്ടയം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപുതുപ്പള്ളിയിൽ യുഡിഎഫ് വലിയ രീതിയിലുള്ള ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ പുതുപ്പള്ളിയിൽ യുഡിഎഫ് പ്രതീക്ഷിച്ച വിജയമാണ് കൈവരിച്ചതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ അവിടെ വിജയം ഉറപ്പിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ സ്നേഹമാണ് പുതുപ്പള്ളിയിൽ കാണാൻ കഴിഞ്ഞതെന്നും ഉമ്മൻചാണ്ടിയുടെ പ്രതിരൂപമായാണ് ചാണ്ടിയും ഉമ്മനെ പുതുപ്പള്ളിക്കാർ കണ്ടതെന്നും അതാണ് ഇത്രയും വലിയ ഒരു ഭൂരിപക്ഷത്തിലേക്ക് നയിച്ചതെന്നും പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ മലപ്പുറത്ത് നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു . സാധാരണ രീതിയിൽ ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പുകളെ ബാധിക്കാറുണ്ട് അത് പുതുപ്പള്ളിയിലും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇതെല്ലാം കൂടി ചേർന്നപ്പോൾ യുഡിഎഫിന് അത് വലിയൊരു വിജയമായിമാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . അതേസമയം എല്ലാവർക്കും മാതൃകാപരമായ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഭരണ വികാരം എന്താന്നെനും ജനങ്ങൾ ഉമ്മൻ ചാണ്ടിയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അദ്ദേഹത്തിൻറെ അന്ത്യ യാത്രയിൽ കാണാൻ കഴിഞ്ഞെന്നും ഇതെല്ലാം ഞങ്ങൾ മുസ്ലീംലീഗ് നേതാക്കൾ പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മനസ്സിലാക്കിയ കാര്യങ്ങളാണെന്നും ഒരു വിസ്മയിപ്പിക്കുന്ന വിജയം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു അതുതന്നെ പുതുപ്പള്ളിയിൽ സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു