ഒടുവിൽ നീതി ലഭിച്ചു | Mini Teacher | Kidney Donation |
1022 views
കോട്ടയം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവൃക്ക ദാനത്തെ തുടർന്ന് തട്ടിപ്പ് പ്രചാരണം നേരിടേണ്ടി വന്ന മിനി ടീച്ചർക്ക് നീതി ലഭിച്ചിരിക്കുകയാണ്. വൃക്ക ദാനം ചെയ്തില്ല എന്ന ആരോപണമാണ് ടീച്ചർക്കെതിരെ വന്നിരുന്നത്. കോട്ടയം നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അഡ്വക്കേറ്റ് രാജി ചന്ദ്രനാണ് മിനി ടീച്ചർക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നത്. കേസിൽ ഇപ്പോൾ രാജിക്കെതിരെ രണ്ടുവർഷം കഠിനതടവും ഒരു ലക്ഷം രൂപയുടെ പിഴയുമാണ് കോടതി വിധിച്ചിട്ടുള്ളത്. രാജി ചന്ദ്രനും സംഘവും ചേർന്ന് മിനി ടീച്ചർക്കെതിരെ പത്രസമ്മേളനം നടത്തിയിരുന്നു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് മിനി ടീച്ചർക്കെതിരെ അന്വേഷണം നടത്തുകയും ടീച്ചർ വൃക്കദാനം നടത്തിയിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ പിന്നീട് സാമ്പത്തിക തട്ടിപ്പ് ആരോപണവും ടീച്ചർക്കെതിരെ രാജി ചന്ദ്രൻ ഉയർത്തി. ഇതിനുപിന്നാലെയാണ് കേസ് കോടതിയിൽ എത്തിയത്. പോസ്റ്ററുകൾ വഴിയായിരുന്നു ആരോപണങ്ങൾ. ഒപ്പം നവമാധ്യമങ്ങളിലൂടെയും ടീച്ചർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.