ജനറൽ ആശുപത്രിയിൽ രോഗികളെ വലച്ച് ഒ.പി
1005 views
കോട്ടയം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂജില്ല ജനറൽ ആശുപത്രിയിൽ രോഗികളെ വലച്ച് ഒ.പി. വിവിധ വിഭാഗം രോഗികൾ ചികിത്സ തേടി എത്തുന്ന ജനറൽ ഒ.പി ഒരു മാസമായി പൂട്ടി കിടക്കുകയാണ്. ചെസ്റ്റ് ഒപിയിൽ ഡോക്ടറും നഴ്സുമാരും അടക്കമുള്ളവർ ജൂൺ 12 വരെ ലീവാണ്. ഈ സാഹചര്യത്തിൽ ചെസ്റ്റ് ഒ പി 12 വരെ പ്രവർത്തിക്കില്ലന്ന് ഉറപ്പായി. ഇതോടെ നൂറ് കണക്കിന് രോഗികളാണ് ആശുപത്രിയിൽ എത്തി മതിയായ ചികിത്സ ലഭിക്കാതെ മടങ്ങി പോകുന്നത്. ജില്ലാ ജനറൽ ആശുപത്രിയിൽ തിങ്കൾ വ്യാഴം ദിവസങ്ങളിൽ ഓർത്തോ ഒ.പിയും , ചൊവ്വാ വെള്ളി ദിവസങ്ങളിൽ സർജറി ഒ പി യും ബുധൻ വെള്ളി ദിവസങ്ങളിൽ ഇ.എൻ.ടി. ഒപിയും പ്രവർത്തിക്കാറില്ല. ഈ ദിവസങ്ങളിൽ ഈ വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികളെ ജനറൽ ഒ.പിയിലേയ്ക്ക് അയക്കുകയാണ് പതിവ്. എന്നാൽ, കഴിഞ്ഞ ഒരു മാസമായി ജനറൽ ഒ.പി പ്രവർത്തിക്കാത്തതിനാൽ രോഗികളും ജീവനക്കാരും ഒരു പോലെ ബുദ്ധിമുട്ടുകയാണ്.