പിടിച്ചെടുത്തത് നാല് ബൈക്കുകൾ; 65000 രൂപ പിഴ |Motor Vehicles Department
1010 views
കോട്ടയം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് പിടിച്ചെടുത്തത് നാല് ബൈക്കുകൾ. ഈടാക്കിയത് 65000 രൂപ പിഴ. കോട്ടയത്ത് രൂപവും ഭാവവും മാറ്റി റോഡിൽ സ്റ്റണ്ടിംങ് നടത്തിയ ബൈക്കുകൾ ആണ് പിടിച്ചെടുത്തത്. ഈ ബൈക്കുകൾ ഉപയോഗിച്ച് റോഡിൽ സ്റ്റണ്ടിംങ് നടത്തിയ വീഡിയോ സഹിതം ഇവർ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വാഹനങ്ങളുടെ നമ്പർ സഹിതം മോട്ടോർ വാഹന വകുപ്പിന് ലഭിച്ചത്. പിടിച്ചെടുത്തത് വില്ലൂന്നി, മള്ളൂശേരി, പെരുമ്പായിക്കാട്, അയർക്കുന്നം സ്വദേശികളുടെ വാഹനങ്ങളാണ്. ഈ വാഹനങ്ങൾ ഓടിച്ചവരോട് തെള്ളകത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി. ഓഫിസിൽ ലൈസൻസുമായി ഹാജരാകാൻ ആവശ്യപ്പെട്ടു. ഇവരുടെ ലൈസൻസ് റദ്ദാക്കിയേക്കും.