ഒരുമിച്ചിരുന്ന് മദ്യപാനം; ശേഷം യുവതിയെ കൊലപ്പെടുത്തി യുവാവ്
ഈരാറ്റുപേട്ടയിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം യുവതിയെ പാരയ്ക്ക് അടിച്ചു കൊലപ്പെടുത്തി യുവാവ്. പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി. ഈരാറ്റുപേട്ട തലപ്പലം സ്വദേശിയായ ഭാർഗവിയെയാണ് ഒപ്പം താമസിക്കുന്ന ബിജു അടിച്ചു കൊന്നത്. സംഭവത്തിന് ശേഷം ബിജു ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇന്ന് പുലർച്ചയാണ് കൊലപാതകം നടന്നത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കൊച്ചുപുരക്കൽ ബിജു മോനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വർഷമായി ഇരുവരും ബിജുവിൻറെ വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്. നിയമ പരമായി വിവാഹിതരല്ലൊന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്.kottayamTimesXP MalayalamUpdated: 10 Jun 2023, 11:50 am