K Radhakrishnan: ജാതി വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്- മന്ത്രി കെ രാധാകൃഷ്ണൻ
ജാതി വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയതെന്നാണ് മന്ത്രിയുടെ തുറന്ന് പറച്ചിൽ. പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്തുവെച്ചുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ജാതീയമായി വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചുന്നുവെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചിൽ.
Curated by Achu Sp|TimesXP Malayalam|18 Sept 2023