കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് അന്വേഷിക്കുക ക്രൈംബ്രാഞ്ച് ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാകും. കോളേജ് മാനേജ്മെൻ്റുമായും വിദ്യാർഥി പ്രതിനിധികളുമായും മന്ത്രിമാരായ ആർ ബിന്ദുവും വി എൻ വാസവനും ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിലായിരുന്നു ചർച്ച. ഈ സാഹചര്യത്തിൽ വിദ്യാർഥി സമരം പിൻവലിച്ചു. അടുത്ത തിങ്കളാഴ്ച മുതൽ കോളേജ് തുറന്ന് പ്രവർത്തിക്കും.
kottayamTimesXP MalayalamUpdated: 7 Jun 2023, 8:58 pm