ഓട്ടത്തിനിടെ കണ്ടെയ്നറിന് തീ പിടിച്ചു
ഓട്ടത്തിനിടെ കണ്ടെയ്നർ ലോറിയ്ക്കുള്ളിൽ തീ പിടിച്ചു. കോട്ടയം നീണ്ടൂർ പ്രാവെട്ടത്താണ് സംഭവം. തീ പിടിച്ചത് കണ്ടെയ്നർ ലോറിയ്ക്കുള്ളിലെ ബൈക്കിനാണ്. രക്ഷാപ്രവർത്തനത്തിനിടെ ലോറിയുടെ മുകളിൽ നിന്ന് വീണ് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന് പരിക്കേറ്റു. അജിത്കുമാർ എസിനാണ് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കുചേർന്നു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. കണ്ടെയ്നർ ലോറിയ്ക്കുള്ളിൽ നിന്നും തീയും പുകയും കണ്ട നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് വാഹനം നിർത്തിയത്. തുടർന്ന് കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തിൽ വിവരം അറിയിക്കുകയായിരുന്നു.kottayamTimesXP MalayalamUpdated: 4 May 2023, 9:49 pm