സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടി ഗഹന
സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടി ഗഹന നവ്യ ജെയിംസ്. ഒരു കോച്ചിങ് ക്ലാസ്സിനും പോകാതെ സ്വയമേ പേടിച്ചാണ് ഗഹന ഈ നേട്ടം സ്വന്തമാക്കിയത്. പാലാ പുലിയന്നൂർ ചിറയ്ക്കൽ ജെയിംസിന്റെയും കാലടി സർവകലാശാല ഹിന്ദി വിഭാഗം മുൻ മേധാവി ദീപാ ജോർജിന്റെയും മകളാണ് ഗഹന. രണ്ടാമത്തെ ശ്രമത്തിലാണ് മികച്ച നേട്ടം കൈവരിച്ചത്. ചെറുപ്പം മുതൽ തന്നെ പത്രം വായിക്കും. പത്രം വായന ഇഷ്ടമായിരുന്നു. ഇന്റർനെറ്റും ഉപയോഗിക്കും. കോച്ചിങ് തേടിയിട്ടില്ല. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. സെൽഫ് സ്റ്റഡിയായിരുന്നു. കുടുംബത്തിന്റെ പിന്തുണ നല്ലപോലെ ലഭിച്ചിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന അനിയൻ നല്ല പിന്തുണ നൽകിയതായും ഗഹന വിശദമാക്കി. പാലായിലെ അൽഫോൺസ് കോളജിൽ നിന്നാണ് ബിരുദമെടുത്തത്. പാലായിലെ തന്നെ സെന്റ് തോമസ് കോളജിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.kottayamTimesXP MalayalamUpdated: 23 May 2023, 9:00 pm