കൈക്കൂലി ആവശ്യപ്പെട്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ
കൈക്കൂലി ചോദിച്ചു വാങ്ങിയ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ എക്സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ. പത്തനംതിട്ട നിരണം സ്വദേശിയായ കെ.കെ സോമനെയാണ് വിജിലൻസ് എസ് പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്നും കോട്ടയത്തെ ഒരു കെട്ടിടത്തിന്റെ സ്കീം അപ്രൂവലിനായാണ് ഈ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാൾക്കെതിരെ ആരോപണങ്ങൾ നേരത്തെയുണ്ടായിരുന്നതായി വിജിലൻസ് സംഘം പറയുന്നു. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനെപ്പറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ നടത്തുന്നത് ഗുരുതരമായ ക്രമക്കേടുകൾ ആണെന്നും, വൻ തട്ടിപ്പ് തന്നെ ഇതിന് പിന്നലുണ്ടെന്നും കണ്ടെത്തുകയായിരുന്നു.kottayamTimesXP MalayalamUpdated: 31 May 2023, 5:48 pm