വീടുകയറി അക്രമം, സാധനങ്ങൾ തല്ലിത്തകർത്തു
1011 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊല്ലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീടുകയറി അക്രമം. അയൽക്കാരൻ കൂടിയായ സമീർ എന്നയാളാണ് അക്രമം നടത്തിയത്. മുരുക്കുമൺ കിടങ്ങിൽ സമീർ മൻസിലിൽ താമസക്കാരനായ സമീറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം അവിവാഹിതയായ ഷമീന ബീവി ഒറ്റയ്ക്കാണ് താമസം. വിദേശത്ത് നിന്നും മടങ്ങിയെത്തിയ സമീർ മദ്യപിച്ച് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു. ഷമീന ബീവിയെ അസഭ്യം പറയുന്നതും, പ്രശ്നമുണ്ടാക്കുന്നതും നിത്യസംഭവമായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ സമീർ മണ്‍വെട്ടിയുമായി ഷമീന ബീവിയെ അക്രമിക്കാനെത്തിയത്. വീടിന്റെ വാതിൽ വെട്ടിപൊളിച്ച ഇയാൾ വീട്ടിലെ സാധനങ്ങൾ അടിച്ചു തകർത്തു. അക്രമത്തിൽ നിന്നും രക്ഷനേടാൻ മുറിക്കുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് കടക്കൽ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.