തമിഴ്നാട് സ്വദേശിനികളായ യുവതികള്‍ പോലീസ് പിടിയില്‍
കെഎസ്ആര്‍ടിസി ബസിൽ യാത്രികയുടെ മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചവരെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശിനികളായ യുവതികളാണ് പിടിയിലായത്. പിടിയിലായത് തമിഴ്നാട് തൂത്തുകുടി സ്വദേശിനികളായ മഞ്ചു, അനു എന്നിവരാണ്. ഇവര്‍ നല്‍കിയിരിക്കുന്ന പേരും വിലാസവും വ്യാജമാണ് എന്ന സംശയവുമുണ്ട്. തിങ്കളാഴ്ച രാവിലെ പത്തോടെ ആണ് കൊല്ലം - കുളത്തുപ്പുഴ വേണാട് ബസില്‍ യാത്ര ചെയ്ത ശക്തികുളങ്ങര സ്വദേശിനി ജെസി ടൈറ്റസിന്റെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. ജെസി ബഹളം വയ്ക്കുകയും സഹയാത്രികര്‍ യുവതികളെ തടഞ്ഞുവയ്ക്കുകയും ചെയ്ത് ഏരൂര്‍ പോലീസിന് കൈമാറുകയുമായിരുന്നു.kollamTimesXP MalayalamUpdated: 9 May 2023, 10:33 am