Wild Boars : കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
1014 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊല്ലം ശൂരനാട് കിണറ്റിൽ വീണ പന്നിയെ വെടിവെച്ചുകൊന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ പടിഞ്ഞാറ്റുംമുറിയിലാണ് സംഭവം. വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കർഷകർ പരാതി നൽകിയിരുന്നു. തുടർന്ന് പ്രദേശത്ത് കെണിയൊരുക്കുകയായിരുന്നു. എന്നാൽ കെണിയിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട കാട്ടുപന്നി ഒടുവിൽ കിണറ്റിൽ വീഴുകയായിരുന്നു. സംഭവത്തിനുപിന്നാലെ നാട്ടുകാർ ഉടൻതന്നെ ഫയർഫോഴ്സിനെ വിളിച്ചു. ശാസ്താംകോട്ടയിൽനിന്ന് ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി. കാട്ടുപന്നിയെ കരയ്ക്കു കയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടയിൽ രക്ഷപ്പെടുത്തുന്ന കാട്ടുപന്നിയെ എന്ത് ചെയ്യുമെന്ന് കർഷകർ ചോദിച്ചത്. കാട്ടുപന്നിയെ കൊല്ലാൻ അഗ്നിശമന സേനയ്ക്ക് സാധിക്കില്ല. അതുകൊണ്ട് ജനവാസ മേഖലയിൽ തന്നെ തുറന്നുവിടുമെന്ന് ഫയർഫോഴ്സ് ജീവനക്കാർ പറഞ്ഞു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് വനപാലകരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടന്ന ആലോചനയിൽ അംഗീകൃത ഷൂട്ടർമാരെ കൊണ്ട് പന്നിയെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെന്ന വിവരം കർഷകർക്ക് ലഭിക്കുന്നത്. അങ്ങനെ മാവേലിക്കരയിൽനിന്ന് ഷൂട്ടർ ദിലീപ് കോശി എത്തിച്ച് പന്നിയെ വെടിവെക്കുകയായിരുന്നു. ശേഷം പന്നിയെ പുറത്തെത്തിച്ചു.