Grandmother road issue kollam: കൊല്ലത്ത് പുറത്തിറങ്ങാൻ വഴിയില്ലാതെ വൃദ്ധ
1041 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപഞ്ചായത്തിനുവേണ്ടി സ്ഥലം വിട്ടു നൽകിയതാണ് ഈ പ്രായത്തിൽ ചെല്ലമ്മ ചെയ്ത തെറ്റ്. കഴിഞ്ഞ രണ്ടര വർഷമായി ആ തെറ്റിനുള്ള ശിക്ഷ അനുഭവിക്കുകയാണ് ഈ എൺപത്തിമൂന്നുകാരി. കൊല്ലം കടക്കൽ ആൽത്തറമൂട്ടിൽ താമസിക്കുന്ന ചെല്ലമ്മ പഞ്ചായത്ത് വഴിക്കുവേണ്ടിയാണ് ആകെയുണ്ടായിരുന്ന മൂന്ന് സെന്റ് ഭൂമിയിൽ നിന്നും ഒരു ഭാഗം വിട്ടുകൊടുത്തത്. ഭൂമി ഇടിച്ചു നിരത്തിയാൽ അവിടെ മതിൽ കെട്ടി നൽകാമെന്നും വഴിയുണ്ടാകുമെന്നും അധികൃതർ ഉറപ്പ് നൽകിയിരുന്നു എന്നാൽ ഇതുവരെയും മതിലുമില്ല വഴിയുമില്ല. ഉയർന്ന പ്രദേശത്താണ് ചെല്ലമ്മയുടെ വീട്. വഴിക്കുവേണ്ടി സ്ഥലം ഇടിച്ചെടുത്തതോടെ വീട്ടിൽ നിന്നും വഴിയിലേക്ക് ഇറങ്ങുക പ്രയാസകരമാണ് ഇപ്പോൾ. ഭൂമി നിരത്തി വഴി വെട്ടിയതോടെ പുറത്തിറങ്ങാനുള്ള വഴി സമീപമുള്ള തോടായി. നാടിനു ഒരു നന്മ ചെയ്തതിന് ഇപ്പോൾ തോട്ടിലൂടെ നടക്കേണ്ട ഗതികേടിലാണ് ഈ വൃദ്ധ. ചെല്ലമ്മയുടെ അയൽവാസി തന്റെ പുരയിടം പ്രായപൂർത്തിയാകാത്ത മക്കളുടെ പേരിലേക്ക് മാറ്റിയതാണ് പഞ്ചായത്തിനെ വെട്ടിലാക്കിയത്. പറഞ്ഞ വാക്ക് പാലിക്കാൻ പഞ്ചായത്തെത്തി ചെല്ലമ്മക്ക് വഴിയൊരുക്കാൻ ശ്രമിച്ചെങ്കിലും അയൽവാസി കേസുമായി മുന്നോട്ട് പോയി ഇതോടെ പഞ്ചായത്ത് മതിൽ കെട്ടുന്നതുൾപ്പടെയുള്ള പണികൾ നിർത്തിവെച്ച്. ഈ അവശതയിൽ ഒന്ന് സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ ഇനി നിയമത്തിന്റെയും അധികൃതരുടെയും കനിവ് വേണം.