ആരാധനാലയങ്ങളിൽ മാത്രം മോഷണം; പ്രതികൾ പിടിയിൽ
1035 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പ്രതികളായ ജോയി,അഭിലാഷ്,ദാസ്കുമാർ എന്നിവരാണ് പിടിയിലായത്. നിരവധി മോഷണകേസുകളിൽ ഇവർ പ്രതിയാണെന്നാണ് പള്ളിത്തോട്ടം പൊലീസ് പറയുന്നത്. കൊല്ലം മുതാക്കരയിലെ ക്രിസ്തീയ ദേവലായത്തിന്റെ കാണിക്ക വഞ്ചി കുത്തിതുറന്ന് പണം അപഹരിച്ച ഇവർ തുടർന്ന് കാണിക്കവഞ്ചി തൊട്ടടുത്തുള്ള പാരിഷ്ഹാളിന്റെ പിന്നിലുള്ള കാട്ട് മൂടിയ സ്ഥലത്ത് ഉപക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു.തുടർന്ന്പള്ളിത്തോട്ടം പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടി കൂടുകയായിരുന്നു.പ്രതികൾ സംഭവശേഷം കൊല്ലം പൂന്തലിലുള്ള ഒരു ക്ഷേത്രത്തിലും,തങ്കശ്ശേരിയിക്രിസ്തിയ ദേവാലയത്തിലും മോഷണശ്രമം നടത്തിയിരുന്നു. സ്റ്റേഷൻഹൗസ് ഓഫീസർ ഫയാസിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.