കേരള അതിർത്തിയിൽ കൂട്ടത്തല്ല്!
1006 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരള-തമിഴ്നാട് ബോർഡറിൽ കൂട്ടത്തല്ല്. തമിഴ്നാട്ടുകാർ തമ്മിൽ ചേരിതിരിഞ്ഞാണ് വഴക്കുണ്ടായത്. ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ചു എന്നതിനെ തുടർന്നായിരുന്നു തർക്കം ഉണ്ടായതും ഇത് തല്ലിലേക്ക് വഴി വച്ചതും. 25 ഓളം പേർക്കാണ് ഈ കൂട്ടത്തല്ലിൽ പരിക്കേറ്റിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നത്. തൂത്തുക്കുടി സംഘവും പുളിയറ തെക്കുമെട്ട് സംഘവും ചേർന്നാണ് വഴക്കുണ്ടായത്. തൂത്തുക്കുടി സംഘം വന്ന വാഹനത്തിൽ ഉയർന്ന ശബ്ദത്തിലാണ് പാട്ടു വെച്ചിരുന്നത്. ഇതിനെ പുളിയറ തെക്കുമെട്ട് സംഘം ചോദ്യം ചെയ്തു. ഇതേ തുടർന്ന് രണ്ടു പക്ഷത്തുനിന്നും കൂടുതൽ ആളുകൾ എത്തുകയും സംഘർഷം വളരെ രൂക്ഷമാവുകയും ചെയ്തു. ഇതാണ് കൂട്ടത്തല്ലിലേക്ക് നീണ്ടത്. സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുകയാണ്.