വാട്ടർ ടാങ്കിൽ ഹാഷിഷ് ഓയിൽ ബസ്
1037 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവീടിലെ വാട്ടർ ടാങ്കിൽ ഹാഷിഷ് ഓയിൽ സൂക്ഷിച്ച യുവാവ് പിടിയിൽ. കൊല്ലം മുണ്ടക്കൽ തില്ലേരി സ്വദേശിയും എട്ടോളം മയക്കുമരുന്ന് കേസുകളിലെ പ്രതിയുമായ സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസിൻ്റെ കുടുംബ വീടിന്റെ പുറകുവശത്തുള്ള വാട്ടർ ടാങ്കിൽ സൂക്ഷിച്ചിരുന്ന 1.015 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സ്റ്റീഫൻ സ്ഥിരമായി ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിൽ കടത്തി കൊണ്ട് വന്ന് ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് കൊണ്ടുക്കുന്നതായുള്ള രഹസ്യ വിവരം ലഭിച്ചത് മുതൽ ഇയാളെ എക്സൈസ് നിരീക്ഷിച്ചു വരുകയായിരുന്നു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മേധാവി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും സംയുക്തമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്.