വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വിവാദം; സുകുമാരന്‍ നായരെ പിന്തുണച്ച് ഗണേഷ് കുമാര്‍ | KB Ganesh Kumar MLA
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വിവാദത്തിൽ എന്‍എസ്എസ് ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന് എടുത്ത തീരുമാനം ശരിയാണെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. മന്നത്ത് പത്മനാഭന് ആയിരുന്നു താഴ്ന്ന ജാതിക്കാര്‍ക്കു വേണ്ടി അമ്മ മഹാറാണിയെ കണ്ടത് എന്നും മന്നത്ത് പത്മനാഭനെ മറന്നുള്ള ആഘോഷ പരിപാടി ശരിയല്ലെന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം അന്വേഷിച്ച് വിളിച്ചിരുന്നവെന്നും സുകുമാരന്‍ നായരുടെ വിശദീകരണം ശരിയാണെന്നും കെബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. തൊട്ടുകൂടായ്മ നിലനിന്ന കാലത്ത് മന്നത്ത് പത്മനാഭന്റെ അമ്മ നടത്തിയ സാമൂഹ്യ ഇടപെടലും ചങ്ങനാശേരിയിലെ കുടുംബ ക്ഷേത്രം പട്ടികജാതിക്കാര്‍ക്ക് മന്നത്ത് പത്മനാഭന് തുറന്നു കൊടുത്തതും ഗണേഷ് ഓര്‍മിപ്പിച്ചു.kollamTimesXP MalayalamUpdated: 3 Apr 2023, 5:23 pm