കൊലപാതക ശ്രമം; രണ്ടുപേർ അറസ്റ്റിൽ
1023 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊല്ലം ചടയമംഗലത്ത് രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വ്യക്തിവൈരാഗ്യത്തെ തുടർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രണ്ടുപേർ അറസ്റ്റിലായത്. ഇർഷാദ്, വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ വിഷ്ണു ഒളിവിലാണ്. രണ്ടു കേസുകളിലായി മൂന്നു പ്രതികളാണുള്ളത്. കമ്പിവടിയുമായെത്തിയ മണിയനും വിഷ്ണുവു ചേർന്ന് ഉണ്ണികൃഷ്ണൻ എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് മണിയനും വിഷ്ണുവും. കൊച്ചു കുന്നുപുറത്ത് ഷാനവാസിനെ തേങ്ങ പൊതിക്കുന്ന പാര ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അയൽവാസിയായ ഇർഷാദ് അറസ്റ്റിലായത്.