യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ
1014 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂയുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. കണ്ണനല്ലൂർ ജംഗ്ഷന് സമീപത്തുള്ള എമറാൾഡ് ബാറിന് മുമ്പിൽ നിന്നുമാണ് യുവാവിനെ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയാണ് മർദ്ദിച്ചത്. രണ്ടു കൂട്ടരും ബാറിൽ മദ്യപിക്കാനെത്തിയതായിരുന്നു. ഇതിന് ശേഷം ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. നെടുമ്പന ടി ബി ഹോസ്പിറ്റലിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചാണ് യുവാവിനെ മർദ്ദിച്ചവശനാക്കിയത്. പിന്നീട് ഇയാളുടെ മൊബൈൽ ഫോണും മോഷ്ടിച്ചു കൊണ്ട് പോയിരുന്നു. മുട്ടക്കാവ് സ്വദേശികളായ യാക്കൂബ്, അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. കണ്ണനല്ലൂർ പോലീസ് യുവാവിന്റെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.