കൊല്ലത്ത് ജീവൻ രക്ഷാ മരുന്നുകൾക്കടക്കം ക്ഷാമമുണ്ടായേക്കും
കൊല്ലത്ത് കഴിഞ്ഞ ദിവസം മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ്റെ മരുന്നു സംഭരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായത് സുരക്ഷാ ക്രമീകരണത്തിലുണ്ടായ വീഴ്ച കാരണമെന്ന് വിലയിരുത്തൽ. തീപിടുത്തത്തിൽ കോടികളുടെ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. ഇതേ തുടർന്ന് കൊല്ലം ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ജീവൻ രക്ഷാ മരുന്നുകൾക്കടക്കം ക്ഷാമമുണ്ടായേക്കുമെന്നാണ് സൂചന. സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും കൃത്യമായി പാലിക്കാത്തതാണ് വലിയ അപകsത്തിലേക്ക് വഴിവെച്ചതെന്നാണ് വിലയിരുത്തൽ. ഇവിടെ അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ വേണ്ട ക്രമീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവിടേക്ക് എത്തിച്ചേരാൻ ഇടുങ്ങിയ വഴിയായതിനാൽ അഗ്നി രക്ഷാ സേനയുടെ വാഹനങ്ങൾക്ക് വേഗത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. ഇതും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു.kollamTimesXP MalayalamUpdated: 18 May 2023, 9:50 pm