ദിശതെറ്റിയ യുവാവിനെ ഗാന്ധിഭവൻറെ നേതൃത്വത്തിൽ സ്വദേശത്തിൽ എത്തിച്ചു
കർണാടകയിൽ നിന്നും കേരളത്തിൽ എത്തിയ യുവാവിനെ ഗാന്ധിഭവൻറെ നേതൃത്വത്തിൽ സ്വദേശത്തിൽ എത്തിച്ചു. ദിശതെറ്റി കേരളത്തിൽ എത്തിയ സാഗർ (31)നെ ആണ് ഉറ്റവരെ കണ്ടെത്തി ഗാന്ധിഭവൻ സ്വദേശത്ത് എത്തിച്ചത്. ആരോരും സംരക്ഷിക്കാൻ ഇല്ലാതെ കോന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഇയാളെ കോന്നി എസ്എച്ച്ഒ യുടെ നിർദേശത്തിലാണ് ഗാന്ധിഭവനിൽ എത്തിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള സാഗർ ദിശ തെറ്റിയത് മൂലം ആദ്യം പരിഭ്രാന്തനായിരുന്നു എങ്കിലും ഗാന്ധിഭവനിൽ എത്തിയശേഷം പരിചരണങ്ങൾക്കും കൗൺസിലിങ്ങിനും ഒടുവിൽ ഇദ്ദേഹത്തിൽ നിന്നും ചില വിവരങ്ങൾ ലഭിക്കുകയും അദ്ദേഹം നൽകിയ നമ്ബറിലൂടെ ബന്ധുക്കളെ കണ്ടെത്തുകയും ആയിരുന്നു.കർണാടക ഹുബ്ലി ഓർബാഡ സ്വദേശിയായ ഇയാൾ സുഹൃത്തിനൊപ്പം ശബരിമലയിലേക്ക് യാത്ര തിരിക്കുകയും ദിശ തെറ്റി ഒറ്റപ്പെട്ട് കൊല്ലത്ത് എത്തിയതും ആണ്.kollamTimesXP MalayalamUpdated: 20 Apr 2023, 10:44 am