ലാത്തി അടിയിൽ യുവാവിന്റെ ചെവി തകർന്നു
പോലീസ് മർദനത്തിൽ യുവാവിന്റെ ചെവി തകർന്നു. കൊല്ലം കണ്ണനല്ലൂർ പൊലീസാണ് നെടുമ്പന സ്വദേശി അതുലിന്റെ ചെവിയിൽ ലാത്തി കൊണ്ടടിച്ചത്. ഉത്സവത്തിനിടെ ഇരു ചേരികളായി തിരിഞ്ഞ സംഘർഷം സൃഷ്ടിച്ചവരെ ലാത്തി ഉപയോഗിച്ച് പിരിച്ചുവിടുന്നതിനിടെയാണ് ഉത്സവം കാണാനെത്തിൽ അതുൽ എന്ന യുവാവിന്റെ ചെവിക്ക് പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജിലും കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയ അതുൽ ഇപ്പോൾ കുണ്ടറ താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാണ്. നെടുമ്പന മരുതൂർ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആണ് സംഘർഷം ഉണ്ടായതും പോലീസ് ലാത്തി വീശിയതും. അതേസമയം ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോയെങ്കിലും വേദന സഹിക്കാൻ പറ്റാതായതോടെ ഇന്നലെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായി. നിലവിൽ മകനെ ലാത്തികൊണ്ട് അടിച്ച് ചെവി തകർത്ത വിഷയത്തിൽ പോലീസിനെതിരെ പരാതിയുമായി മുന്നോട്ടു നീങ്ങാൻ ആണ് അതുലിന്റെ അച്ഛന്റെയും അമ്മയുടെയും തീരുമാനം, മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് ഇവരുടെ തീരുമാനം.kollamTimesXP MalayalamUpdated: 5 Apr 2023, 8:59 am