യുവാവിനെ വീടിനുള്ളിൽ കെട്ടിയിട്ട് കവർച്ച
1045 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപട്ടാപ്പകൽ യുവാവിനെ വീടിനുള്ളിൽ കെട്ടിയിട്ട് കവർച്ച. കൊല്ലം അഞ്ചലിൽ ആണ് നാലംഗ സംഘം വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്ന് കവർച്ച നടത്തിയത്. 35 ലക്ഷം രൂപയാണ് കവർന്നത്. അഞ്ചൽ കൈപ്പള്ളി സ്വദേശി സിബിൻഷായെ കെട്ടിയിട്ടാണ് നാൽവർസംഘം ഇയാളുടെ വീട്ടിൽ കവർച്ച നടത്തിയത്. സംഭവത്തിൽ അഞ്ചൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കി നടത്തിയ കവർച്ചയാണിതെന്ന പ്രാഥമിക നിഗമനമനത്തിലാണ് പൊലീസ്. സിബിൻഷായുടെ പിതാവ് നസീർ പളളിയിൽ പോയ സമയത്തായിരുന്നു കവർച്ച. ഈ സമയം നാലംഗ സംഘം വീട്ടിനുള്ളിൽ കടന്ന് സിബിൻഷായെ കെട്ടിയിടുകയായിരുന്നു. പിന്നാലെ മുളകുപൊടി വിതറി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 35 ലക്ഷംരൂപ കവരുകയായിരുന്നു. വീട്ടുകാർ പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.