കൊല്ലം കടയ്ക്കലിൽ ഭർത്താവിനെ തല്ലിക്കൊന്ന കേസിൽ ഭാര്യ പ്രിയങ്കയെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സാജു ഭാര്യയായ പ്രിയങ്കയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. തന്നെ കൈയ്യേറ്റം ചെയ്ത സാജുവിനെ മൺവെട്ടിയെടുത്താണ് പ്രിയങ്ക സാജുവിനെ മർദ്ദിച്ചത്. സാജു നിലത്ത് വീഴുന്നത് വരെ പ്രിയങ്ക സാജുവിനെ അടിച്ചു. കടയ്ക്കൽ പോലീസിൽ വിവരം അറിയിച്ചത് പ്രിയങ്ക തന്നെയാണ്. പോലീസ് എത്തി സാജുവിനെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും സാജു മരിച്ചിരുന്നു.
kollamTimesXP MalayalamUpdated: 7 May 2023, 10:45 am