ആസിഡ് ആക്രമണത്തിന് പിന്നിൽ നീതുവിലുള്ള സംശയം
കഴിഞ്ഞ ദിവസം യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ഭർത്താവുമായി പോലീസ് തെളിവെടുപ്പ് നടത്തി. പുനലൂർ താലൂക്ക് ആശുപത്രി ജീവനക്കാരിയായ നീതുവിന് നേരെയാണ് ഭർത്താവ് കണ്ണങ്കോട് സ്വദേശിയായ വിപിൻ രാജ് ആസിഡ് ഒഴിച്ചത്. മുഖത്ത് 90% പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളാണ് ഭാര്യ നീതുവിനെതിരെ ആസിഡ് ഒഴിക്കാൻ പ്രേരിപ്പിച്ചതെന്ന് വിപിൻ പോലീസിന് മൊഴി നൽകി. സംഭവ ശേഷം ഉപേക്ഷിച്ച ബാക്കി വന്ന ആസിഡും കുപ്പിയും പുനലൂരിലെ സ്വകാര്യ വാഹന പാർക്കിംഗ് കേന്ദ്രത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. വിപിന് ആസിഡ് നൽകിയെത് ആരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം ആക്രമണത്തിനുശേഷം സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട വിപിനെ രാത്രിയോടെയാണ് പോലീസ് പിടികൂടിയത്. സി സി ടി വി ക്യാമറ ഇല്ലാത്ത സ്ഥലത്തുവെച്ചായിരുന്നു ആസിഡ് ആക്രമണം. ഇവർ തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നെന്നാണ് പോലീസ് പറയുന്നത്.kollamTimesXP MalayalamUpdated: 2 May 2023, 8:40 am