ക്ഷേത്രത്തിൽ നിന്നെടുത്ത ഫോൺ പണികൊടുത്തു... ഒടുവിൽ പിടിയിൽ | temple | phone
അഞ്ചൽ മാവിള ആയിരവല്ലി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. പുനലൂർ സ്വദേശി ആദിത്യ നെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ നാലു കാണിക്ക വഞ്ചികളുടെ പൂട്ട് അറുത്ത് പണവും ഓഫീസ് കുത്തിത്തുറന്ന് ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും അപഹരിച്ചത്. ക്ഷേത്ര ഭാരവാഹികൾ അഞ്ചൽ പോലീസിൽ നൽകിയ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഡോഗ് ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനയും തെളിവെടുപ്പും നടത്തിയാണ് സംഭവത്തിൽ അന്യേഷണം ആരംഭിച്ചത്. ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് പ്രതി പിടിയിലാകാൻ കാരണമായത്. പ്രതിയുടെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 23ന് ആദിത്യൻ ക്ഷേത്രത്തിൽ രാത്രി രണ്ട് മണിയോടെ എത്തിയാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിലെ നാലു കാണിക്ക വഞ്ചികളുടെ പൂട്ട് അറുത്ത് പണവും ഓഫീസ് കുത്തിത്തുറന്ന് ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും അപഹരിക്കുകയായിരുന്നു.kollamTimesXP MalayalamUpdated: 15 Apr 2023, 6:59 pm