ഉത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ചവർ പിടിയിൽ
ഉത്സവ ആഘോഷത്തിനിടെ പോലീസുകാരെ വളഞ്ഞു വെച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കൊല്ലം പത്തനാപുരത്ത് പിറവന്തൂർ ശാസ്താംപടിക്കൽ ശിവപാർവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. പുനലൂർ സ്റ്റേഷനിലെ പോലീസുകാരെയാണ് തല്ലിച്ചതച്ചത്. പോലീസുകാരെ മർദ്ദിച്ചത് ഉത്സവ ആഘോഷത്തിനിടെ ചെണ്ട മേളം അവസാനിപ്പിക്കാൻ പറഞ്ഞതിൻ്റെ പേരിലായിരുന്നു. പോലീസുകാരുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. പിന്നാലെ യുവാക്കൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. അക്രമ ദൃശ്യങ്ങൾ യുവാക്കൾ തന്നെ പ്രചരിപ്പിച്ചു. സംഭവത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. പ്രതികൾ ഒളിവിലായിരുന്നു. മൂന്ന് പേരാണ് ഇപ്പോൾ പിടിയിലായത്.kollamTimesXP MalayalamUpdated: 13 Apr 2023, 10:26 am