ആത്മഹത്യക്ക് കാരണം കൂടെ താമസിക്കുവരെന്ന് കുടുംബം
1009 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആൻഫിയെന്ന 19കാരി രണ്ട് ദിവസം മുമ്പാണ് കോയമ്പത്തൂരിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. നീണ്ടകര അമ്പലത്തിൽ സ്വദേശിയായ ആൻഫി ആത്മഹത്യചെയ്തതിനു കാരണം കൂടെ താമസിച്ച പെൺകുട്ടികൾ നൽകിയ മാനസികമായ പീഡനമാണെന്ന് ആൻഫിഎയുടെ അമ്മയും മാതൃസഹോദരിയും ആരോപിച്ചു. എട്ട് മാസങ്ങൾക്കുമുമ്പാണ് ആൻഫി ബിഎസ്സി നേഴ്സിംഗ് പഠനത്തിനായി കോയമ്പത്തൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോയത്. താമസിക്കാൻ ഹോസ്റ്റൽ ചിലവ് കൂടുതലായതിനാൽ എട്ടുപേരടങ്ങുന്ന മറ്റു വിദ്യാർത്ഥികൾക്കൊപ്പം ആൻഫിയും ഒരു വീട്ടിൽ താമസം ആരംഭിച്ചു. എന്നാൽ കൂടെ താമസിക്കുന്ന കുട്ടികൾ പലപ്പോഴും അവരുടെ ആൺസുഹൃത്തുകളുടെ കൂടെ പുറത്തുപോവുകയും പലപ്പോഴും ആൺ സുഹൃത്തുക്കളെ വീട്ടിനുള്ളിൽ കൊണ്ടുവരുന്നതും പതിവായിരുന്നു. ഇതിനോട് യോജിക്കാൻ കഴിയാത്ത ആൻഫി പലപ്പോഴും പ്രതികരിച്ചിരുന്നു. ഈ വിവരങ്ങളൊക്കെ വീട്ടിൽ വിളിച്ചു അമ്മയോടും മാതൃ സഹോദരിയോടും പലപ്പോഴും പറഞ്ഞിരുന്നു. രണ്ടാഴ്ചകൾക്കു മുമ്പാണ് ആൻഫി വീട്ടിൽ വന്നു മടങ്ങിയത്.