സന്ദീപിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് കോടതി
ഡോ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ അഞ്ചുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റേതാണ് ഉത്തരവ്. പ്രതിക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി ഉത്തരവ് ഇട്ടിട്ടുണ്ട്. പ്രതിയെ കൊണ്ടുപോയി തെളിവ് എടുക്കുന്ന കാര്യത്തിൽ അന്വേഷണസംഘം പിന്നീട് തീരുമാനമെടുക്കും. 11 മണിയോടുകൂടിയാണ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരാക്കിയത്. പ്രതിക്കുവേണ്ടി ക്രിമിനൽ അഭിഭാഷകനായ ബി എ ആളൂർ ഹാജരായി. പോലീസിൻറെ കസ്റ്റഡിയിലുള്ള ആയുധം കണ്ടെത്തണം എന്ന വാദം നിലനിൽക്കില്ലെന്ന് ആളൂർ വാദിച്ചു. ഡോക്ടറെ കൊലപ്പെടുത്തി എന്ന് ആരോപണം നിലനിൽക്കുന്നത് കൊണ്ട് സന്ദീപിന് ആവശ്യമായ വൈദ്യസഹായം ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് പ്രതിഭാഗം അഭിഭാഷകന് പറഞ്ഞത്,.kollamTimesXP MalayalamUpdated: 16 May 2023, 4:24 pm