Kollam Man Found Dead: കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് യുവാവിന് ദാരൂണാന്ത്യം
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരണപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം നെടുംപറമ്പ് സ്വദേശി റെനിയുടെ മൃതദേഹമാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ പിതാവായ റെനി സ്വന്തം വീട് വാടകയ്ക്ക് നല്കിയ ശേഷം പത്തനാപുരം നെടുംപറമ്പിലെ ഊര്യൻ കുന്നത്ത് ബിൽഡിംഗിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. ടിപ്പർ ,ജെസിബി എന്നിവയുടെ അസിസ്റ്റന്റ് ഓപ്പറേറ്ററായി ജോലി ചെയ്യവേയാണ് മരണം. രാത്രിയിൽ പുറത്തേങ്ങിറാൻ ശ്രമിക്കവേ കാൽ വഴുതി താഴെ വീണ് മരണം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പത്തനാപുരം പൊലീസ് എസ്എച്ച്ഒ ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇൻക്വസ്വറ്റ് നടപടികൾ പൂർത്തിയാക്കിയ മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.