പ്രതി സന്ദീപിനെ ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കും |Dr. Vandana | Sandeep |
ഡോ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കും. മാനസിക നില പരിശോധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടാണ് ബോർഡിനെ നയിക്കുന്നത്. പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കംഅതേസമയം ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കാര്യമായ മാനസികാരോഗ്യപ്രശ്നമില്ലെന്ന് പൂജപ്പുര സെൻട്രൽ ജയിലിലെ പതിവു പരിശോധനയിൽ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ പ്രതിയെ ഹാജരാക്കിയപ്പോൾ സന്ദീപിന് കടുത്ത മാനസിക സംഘർഷം ഉണ്ടെന്നും, ഇത് വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വീണ്ടും മാനസികനില പരിശോധിക്കുന്നത്.kollamTimesXP MalayalamUpdated: 17 May 2023, 9:56 am