നിരോധിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച വെടിക്കെട്ട്; ക്ഷേത്രം ഭാരവാഹികൾ അറസ്റ്റിൽ
നിരോധിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു വെടിക്കെട്ട് നടത്തിയതിന് ക്ഷേത്ര ഭാരവാഹികൾ അറസ്റ്റിൽ. 28 ന് രാത്രി 12 ന് ശേഷമാണ് നിരോധിത സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വെടിക്കെട്ട് നടത്തിയത്. ഓയൂർ കീഴൂട്ട് ദേവീക്ഷേത്രത്തിലെ മകയിരം തിരുനാൾ ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. എക്സ്പ്ലോസീസ് സസ്പെൻസ് ആക്ട്, കേരള പോലീസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കൊല്ലത്തെ ഓയൂർ കീഴൂട്ട് ദേവീക്ഷേത്രം ഭാരവാഹികൾക്കും കമ്പക്കാരനുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം പ്രസിഡന്റ് പുത്തൻ വീട്ടിൽ രമേശൻ പിള്ള, ഖജാൻജി വടക്കേതിൽ വീട്ടിൽ വിനോദ്, കമ്മിറ്റി അംഗം സുനിൽ എന്നിവർക്കെതിരെയാണ് കേസ്. ഇവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് കോടതി ഹാജരാക്കി റിമാന്റ് ചെയ്തു.kollamTimesXP MalayalamUpdated: 30 Mar 2023, 9:22 pm