Agriculture: കൃഷിയെ അറിയാൻ വിദ്യാർഥികൾ പാടത്ത് ഇറങ്ങി
1015 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൃഷി പാഠം മനസിലാക്കാൻ വാടാനംകുറിശ്ശി ഗവർണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ പാടത്ത് ഇറങ്ങി. പാടത്ത് നിന്നും പാഠത്തിലേക്ക് പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ പാടശേഖരത്ത് ഞാറുനട്ടു. ഞാറുനടീൽ ഉത്സവം മുഹമ്മദ് മുഹ്സിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. ഞാറ്റുപാട്ടിന്റെയും ഞാറ്റടികളുടെയും താളത്തിനൊപ്പം വിദ്യാർഥികൾ പാടത്ത് ഇറങ്ങിയപ്പോൾ ഞാറുനടീൽ ഒരുത്സവമായി മാറി. അന്യം നിൽക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു കൊണ്ടുവരിക, പുതുതലമുറകളിൽ കൃഷിയോടുള്ള താത്പര്യം ഉണ്ടാക്കിയെടുക്കുക എന്ന ആശയത്തോടെയാണ് ഈ പദ്ധതി അർത്ഥമാകുന്നത്. വാടാനംകുറിശ്ശി അശ്വതി പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്താണ് ഞാറു നടീൽ നടത്തിയത്. സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മുൻ വർഷങ്ങളിലും കൃഷി നടത്തി വരുന്നുണ്ട് എന്നാൽ ഈ വർഷം ഗ്രാമപഞ്ചായത്ത് അധികൃതരും വിദ്യാർഥികൾക്കൊപ്പം ഞാറുനടീലിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ഇവയുടെ പരിപാലനവും കുട്ടികൾ നടത്തും.