റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കൊല്ലം ജില്ലയിൽ തലയിലിലൂടെ റോഡ് റോളര്‍ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കൊല്ലം അലയമണ്‍ സ്വദേശി വിനോദ് (37) ആണ് മരിച്ചത്. ബൈപ്പാസിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മ്മാണത്തിനായി എത്തിച്ച റോഡ് റോളറാണ് യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഇന്നലെ രാത്രി 11:30 ന് കുരിശിൻമുക്കിൽ ആയിരുന്നു അപകടം നടന്നത്. അപകടസമയത്ത് വിനോദ് വാഹനത്തിന് മുന്നില്‍ കിടക്കുകയായിരുന്നുവെന്നാണ് ഡ്രൈവർ നൽകിയ മൊഴിയിൽ നൽകിയിരിക്കുന്നത്. ബൈപ്പാസില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ വിനോദിനെ കണ്ടില്ലെന്ന് ഡ്രൈവർ പോലീസിനോട് പറഞ്ഞു. മൃതദേഹം പോലീസെത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മൃതദേഹത്തിന് അരികില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.