സൈനികനെ മർദ്ദിച്ച സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമം
1015 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസൈനികനും സഹോദരനും കിളികൊല്ലൂരിൽ പോലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം. പഴയ കേസ് ബലപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മർദ്ദനത്തിനിരയായ സഹോദരങ്ങളെ വീണ്ടും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. അതേസമയം പരാതി പിൻവലിക്കുകയാണെങ്കിൽ രേഖകൾ തിരുത്താമെന്നാണ് വാഗ്ദാനം. ഇവരുടെ വീടിന് സമീപം താമസിക്കുന്ന സസ്പെൻഷനിലായ പോലീസുകാരൻ ഭീഷണിയുയർത്തുന്നു എന്നും ആരോപണമുണ്ട്. ഒൻപത് മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പേരൂർ സ്വദേശികളായ സൈനികൻ വിഷ്ണുവിനേയും സഹോദരൻ വിഘ്നേഷിനേയുമാണ് പോലീസ് മർദ്ദിച്ചത്.